ലോക്​ഡൗണില്‍ ജോലി നഷ്​ടമായവര്‍ക്ക്​ പകുതി ശമ്പളം ; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ലോക്​ഡൗണില്‍ ജോലി നഷ്​ടമായവര്‍ക്കായി കേന്ദ്രസര്‍ക്കാറി​െന്‍റ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്​തി കല്യാണ്‍ യോജന എന്ന പേരിലാണ്​ പുതിയ പദ്ധതി നടപ്പാക്കുന്നത്​. ലോക്​ഡൗണ്‍ മൂലം ജോലി നഷ്​ടമായവര്‍ക്ക്​ മൂന്ന്​ മാസത്തേക്ക്​ പകുതി ശമ്പളം നല്‍കുന്നതാണ്​ കേ​ന്ദ്രത്തി​െന്‍റ പദ്ധതി. എംപ്ലോയ്​മെന്‍റ്​ സ്​റ്റേറ്റ്​ ഇന്‍ഷൂറന്‍സ്​ കോര്‍പ്പറേഷനാണ്​ പദ്ധതി നടപ്പാക്കുന്നത്​. 44,000 കോടിയാണ്​ ഇതിനായി ചെലവഴിക്കുക.

നിലവില്‍ പദ്ധതിക്ക്​ വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതല്‍ പേരില്‍ ഇതേ കുറിച്ച്‌​ അവബോധം സൃഷ്​ടിക്കാനാണ്​ ശ്രമം. അതിലൂടെ കൂടുതല്‍ പേരി​ലേക്ക്​ പദ്ധതി എത്തിക്കാന്‍ കഴിയുമെന്ന്​ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍​ പ്രതികരിച്ചു.
കോവിഡിനെ തുടര്‍ന്ന്​ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ്​ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്​. ലോക്​ഡൗണില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുള്‍പ്പടെ ദുരിതത്തിലായത്​ സര്‍ക്കാറി​െന്‍റ പ്രതിഛായ മോശമാകുന്നതിന്​ കാരണമായിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *