ത​മി​ഴ്നാ​ട്ടി​ലും ഇ​ന്നു വി​ധി​യെ​ഴു​ത്ത്; വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 234 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് 6.29 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് വി​ധി​യെ​ഴു​ത്തു ന​ട​ത്തു​ന്ന​ത്. ക​ന്യാ​കു​മാ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും ഇ​ന്നാ​ണു വോ​ട്ടെ​ടു​പ്പ്. 88,000 ബൂ​ത്തു​ക​ളാ​ണു സം​സ്ഥാ​ന​ത്ത് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ണ്ണാ ഡി​എം​കെ, ഡി​എം​കെ മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന​ത്. ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍ നേ​തൃ​ത്വം ന​ല്കു​ന്ന മ​ക്ക​ള്‍ നീ​തി മ​യ്യം, ടി.​ടി.​വി. ദി​ന​ക​ര​ന്‍ നേ​തൃ​ത്വം ന​ല്കു​ന്ന അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ക്ഷി എ​ന്നി​വ​യും രം​ഗ​ത്തു​ണ്ട്. ഹാ​ട്രി​ക് വി​ജ​യ​മാ​ണ് അ​ണ്ണാ ഡി​എം​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി​യും പി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യ്ക്കൊ​പ്പ​മാ​ണ്.

ക​ഴി​ഞ്ഞ​ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​ല്‍ കൈ​വി​ട്ട ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​ണു ഡി​എം​കെ​യു​ടെ ശ്ര​മം. കോ​ണ്‍​ഗ്ര​സും ഇ​ട​തു​പാ​ര്‍​ട്ടി​ക​ളും ഡി​എം​കെ​യ്ക്ക് ഒ​പ്പ​മാ​ണ്. ഡി​എം​കെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണു സ​ര്‍​വേ​ക​ള്‍ പ്ര​വ​ചി​ക്കു​ന്ന​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *