ജ​ര്‍​മ​നി​യി​ല്‍ നി​ന്ന് 6,400 സൈ​നി​ക​രെ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജ​ര്‍​മ​നി​യി​ല്‍ നി​ന്ന് സൈ​ന്യ​ത്തെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്ന് 6,400 സൈ​നി​ക​രെ അ​മേ​രി​ക്ക നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും. 5,400 ഓ​ളം സൈ​നി​ക​രെ യൂ​റോ​പ്പി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​താ​യി പെ​ന്‍റ​ഗ​ണ്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നും പെ​ന്‍റ​ഗ​ണ്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. നാ​റ്റോ പ്ര​തി​രോ​ധ​ത്തി​നാ​യി വേ​ണ്ട​ത്ര തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ ജ​ര്‍​മ​നി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​നം നി​റ​വേ​റ്റു​ക​യാ​ണെ​ന്ന് പെ​ന്‍റ​ഗ​ണ്‍ വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല നീ​ക്ക​ങ്ങ​ള്‍ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും ഇ​തി​ന​കം ത​ന്നെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക സാ​ന്നി​ധ്യ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​താ​യും പെ​ന്‍റ​ഗ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *