News Sections: Thiruvananthapuram
-
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു…
-
ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബാലരാമപുരത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷ്മി ഭവനിൽ ശ്രീകുമാർ – ശ്രീബ ദമ്പതികളുടെ മകൻ ശ്രീജിത് (21) ആണ് മരിച്ചത്. ജനുവരി 24ന് വെടിവച്ചാൻ കോവിലിൻ സമീപം…
-
ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിയമവിഭാഗം തുടങ്ങും :ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങളില്‍ പരമാവധി നിയമനടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്താല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ…
-
വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി. കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെയാണ് രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് നിയന്ത്രണം. കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍…
-
എല്ലാവര്ക്കും പാര്‍പ്പിടം എന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.…
-
മെഡിക്കല്‍ കോളേജ് ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ശൗചാലയത്തില്‍ കയറിയ സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തില്‍ കയറിയ യുവതിയുടെ ചിത്രമെടുക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ ചെങ്കല്‍ സ്വദേശി പ്രിനുവിനെയാണ് മെഡിക്കല്‍ കോളേജ്…
-
തിരുവനന്തപുരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി
മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിനസം രാവിലെ 11 മണിയോടെ വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം പരവൂർ…
-
പട്ടാപകൽ പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ
തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ കയറി പ്രതി കടന്നു പിടിച്ചത്. പഴനി…
-
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൂജപ്പുരയിലെ ബിജെപി പ്രതിഷേധത്തിൽ 50 പേർക്കെതിരെയും, മാനവീയം വീഥിയിലെ 50 പേർക്കെതിരെയുമാണ് കേസ് എടുത്തത്.ഡോക്യുമെന്ററി…
-
ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും
പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ്…

Local News

















