വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ


തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി. കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെയാണ് രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് നിയന്ത്രണം.
കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണം എന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം.


നഗരസഭ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.പുതിയ നിയമത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ ബ്രീഡിന് 500 ഉം വലുതിന് 1000 വുമാണ് പുതിയ ഫീസ്. മുന്‍പ് എല്ലാ ബ്രീഡുകള്‍ക്കും 125 രൂപ ആയിരുന്നു.




Sharing is Caring