പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിപിടിക്കേസില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഓച്ചിറ പൊലീസ് ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം.

വിസമ്മതിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിമൂന്നിന് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ ഒരുസംഘം ആക്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ പൊലീസ് ഇടപെട്ടുവെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *