ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിയമവിഭാഗം തുടങ്ങും :ആരോഗ്യമന്ത്രി വീണാ ജോര്‍ജ്


ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങളില്‍ പരമാവധി നിയമനടപടികള്‍ സ്വീകരിക്കും.


ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. ഒരിടത്ത് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത സ്ഥാപനം മറ്റൊരിടത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.




Sharing is Caring