News Sections: Thiruvananthapuram
-
സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ പരിശോധന
സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ പരിശോധന. വിജിലൻസാണ് മിന്നൽ പരിശോധന നടത്തുന്നത്. ‘ഓപ്പറേഷൻ വനജ്’ എന്ന പേരിലാണ് റെയ്ഡ്. പട്ടികവർഗക്കാർക്കുള്ള പദ്ധതിയിൽ ക്രമക്കേട് നടക്കുന്നുവെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മിന്നൽ റെയ്ഡ്.…
-
സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരിൽ തട്ടിപ്പ്
സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരിൽ തട്ടിപ്പ്. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിൽ വയോജനങ്ങളെ പരിപാലിച്ചെന്ന പേരിൽ തുക തട്ടിയെടുത്തു. കെയര്‍ടേക്കര്‍മാരുടെ പേരിലാണ് വേതനം തട്ടിയെടുത്തത്. ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ കർശന നടപടിക്ക്…
-
മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം
മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം. തുടര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ്…
-
കേരളീയം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തെ വംശീയമായി അധിക്ഷേപിച്ചതിനെതിരെ കേസെടുക്കണം;കൊടിക്കുന്നില്‍ സുരേഷ്
കേരളീയം പരിപാടി ആദിമത്തിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി. ആദിവാസി ജനവിഭാഗത്തെ പ്രദര്ശനവസ്തുക്കളാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് ആദിമം. കേരളീയം സംഘാടകര്‍ക്കും കേരള ഫോക്ലോര് അക്കാദമി അധികൃതര്‍ക്കുമെതിരേ പട്ടികജാതി…
-
കണ്ടല സഹകരണ ബാങ്കില്‍ ഇന്ന് പുലര്‍ച്ചെ ഇ ഡി റെയ്ഡ്
കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. നാല് വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.…
-
തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം;പൊലീസിന് നേര്‍ക്ക് കല്ലേറ്
തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറില്‍ പരിക്കേറ്റത്. പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12…
-
കെപിസിസി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും
ആര്യാടന് ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചര്‍ച്ച ചെയ്യാനായി കെപിസിസി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരുന്ന സമിതിക്ക് മുമ്പാകെ ആര്യാടനെ പിന്തുണയ്ക്കുന്ന 16 നേതാക്കള്‍…
-
കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് ; മന്ത്രി ഡോ. ആര്. ബിന്ദുവിനെതിരെ പരാതി നൽകാൻ കെ.എസ്.യു
തൃശൂര്‍ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് നീക്കം. മന്ത്രി ഇടപെട്ട് കോളജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ്…
-
മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ;ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം…
-
സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ടെക്നോപാര്‍ക്ക് കമ്പനി എച്ച് ആന്‍ഡ് ആര് ബ്ലോക്ക്
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെക്ക്നോപാര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര് ബ്ലോക്ക് തിരുവനന്തപുരം സ്വദേശിയായ വയോധികയ്ക്കും മകള്‍ക്കും വീട് വെച്ചു നല്കി. ഭവന രഹിതരായ ആളുകള്‍ക്ക് വീട് നിര്‍മിച്ച് നല്കുന്ന പദ്ധതിയായ…

Local News

















