ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചര്‍ച്ച ചെയ്യാനായി കെപിസിസി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരുന്ന സമിതിക്ക് മുമ്പാകെ ആര്യാടനെ പിന്തുണയ്ക്കുന്ന 16 നേതാക്കള്‍ ഹാജരാകും.
ആര്യാടന്‍ ഷൗക്കത്തിന്റെ ആവശ്യപ്രകാരമാണ് ഈ നേതാക്കളില്‍ നിന്നു കൂടി അച്ചടക്ക സമിതി വിശദീകരണം നേടുന്നത്.ഔദ്യോഗിക പക്ഷത്തു നിന്ന് ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ വിശദീകരണം രേഖപ്പെടുത്താനും അച്ചടക്ക സമിതി തീരുമാനിച്ചിട്ടുണ്ട്.














