തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം;പൊലീസിന് നേര്‍ക്ക് കല്ലേറ്


തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറില്‍ പരിക്കേറ്റത്. പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 മണിക്ക് പൊലിസ് ഉച്ചഭാഷിണി നിര്‍ത്തി വെച്ചിരുന്നു. ഇതിന് പിന്നാലെ ഡാന്‍സ് കളിച്ച മദ്യപസംഘം കസേരകള്‍ തല്ലി തകര്‍ത്തു. ഇതിന് ശേഷമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്.


പൊലീസിനെ എറിഞ്ഞ കല്ല് തലയില്‍ വീണാണ് നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസവും മാനവീയം വീഥിയില്‍ കൂട്ടയടി നടന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നൈറ്റ് ലൈഫില്‍ പരിശോ?ധന കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു പൊലീസ്.




Sharing is Caring