കേരളീയം പരിപാടി ആദിമത്തിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി. ആദിവാസി ജനവിഭാഗത്തെ പ്രദര്‍ശനവസ്തുക്കളാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് ആദിമം. കേരളീയം സംഘാടകര്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമി അധികൃതര്‍ക്കുമെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. വംശീയവെറി കലര്‍ന്ന മനോഭാവം പിണറായി ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.













