News Sections: Palakkad
-
സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം :പി കെ ശശിക്കെതിരെ വീണ്ടും പരാതി
പാലക്കാട്: സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ മന്‍സൂര്‍…
-
മധു വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും
പാലക്കാട് : അട്ടപ്പാടി മധുവധക്കേസില്‍ സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നിര്‍ത്തിവെച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.25 മുതലുളള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. കേസില്‍ 13 സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം…
-
മധു വധക്കേസ് :പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
അട്ടപ്പാടി മധുവധക്കേസ് നാടിന്റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.…
-
ഷാജഹാന് വധം; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര് കൂടി അറസ്റ്റില്‍
പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്ത്ഥന്, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാര്‍ഥ്, ആവാസ്…
-
ഷാജഹാന് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരെ കാണാനില്ലെന്ന് പരാതി
പാലക്കാട് സിപിഎം നേതാവ് ഷാജഹാന് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്താന്‍ അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന് ശ്രീരാജ്…
-
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി
അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയുടേതാണ് ഉത്തരവ്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍…
-
അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ്…
-
ഷാജഹാന് വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട് ഷാജഹാന് വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസില്‍ കൂടുതല്‍ പേര് പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതി വിഷ്ണു,…
-
മധു കൊലക്കേസിലെ അഭിഭാഷകന് സർക്കാർ ഫീസ് നല്‍കുന്നില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മ
അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പണം നല്‍കുന്നത് വൈകിയാല്‍ നേരത്തെ അഭിഭാഷകന് പിന്‍വാങ്ങിയത് പോലെ ആവര്‍ത്തിക്കുമോ എന്ന് ഭയമുണ്ട്. പ്രോസിക്യൂട്ടര്‍…
-
ഞങ്ങള്‍ സിപിഎമ്മുകാര്‍; ഷാജഹാന് വധക്കേസിലെ രണ്ടാം പ്രതി അനീഷ്
പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി അനീഷ്. തങ്ങള്‍ സിപിഎമ്മുകാരാണെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അനീഷ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ കൊട്ടേക്കാട് സ്വദേശികളായ…

Local News











