അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയുടേതാണ് ഉത്തരവ്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖാന്തരവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു.
പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറാം തിയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു














