News Sections: News
-
യുപിയില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന് തകര്‍ന്നുവീണു
ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്റെ കെട്ടിടഭാഗങ്ങള്‍ ഇടിഞ്ഞുവീണ് അപകടം. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കിടയില്‍ ഇരുപതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കനൗജ് റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം സംഭവിച്ചത്.അപകട സമയം 35 തൊഴിലാളികള്‍…
-
എ.എ.പി എം.എല്‍.എ ഗുർപ്രീത് ഗോഗി ബസ്സി ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു
പഞ്ചാബിലെ എ.എ.പി എം.എല്‍.എ ഗുർപ്രീത് ഗോഗി ബസ്സി(58) ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച അർധരാത്രിയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.വെടിയേറ്റയുടൻ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെടിയേറ്റ് തന്നെയാണോ മരിച്ചത്…
-
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘർഷം. ബിഷപ്പ് ഹൗസില്‍ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4…
-
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്ബാറ സ്വദേശി സാജനാണ് (32) മരിച്ചത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്…
-
തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ
ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിനിരയായവരുടെ ആശ്രിതർക്ക് 25 ലക്ഷം വീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുപ്പതി…
-
പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
മലപ്പുറം:തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന് കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്. ആന…
-
മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഛത്തിസ്ഗഢിലെ ബസ്തറിൽ മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകേഷിനെ കൊന്നത് ബന്ധുക്കളായ യുവാക്കള്‍ തന്നെയെന്നും തങ്ങൾ കൂടി ഉൾപ്പെട്ട ഒരു അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് അതിക്രൂരമായി കൊന്നതെന്നുമാണ് പൊലീസ് പറയുന്നത്. ജനുവരി…
-
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരൻ
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരനെന്ന് ഡൽഹി പോലീസ്. വിദ്യാർഥി കുറ്റം സമ്മതിച്ചു. മുൻപും സമാനമായ സന്ദേശങ്ങൾ അയച്ചതായി വിദ്യാർഥി പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തത് കഴിഞ്ഞദിവസമാണ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ…
-
പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവം;ഫല പ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് കണ്ടെത്തൽ
പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന് നൽകാൻ തീരുമാനം. മത്സരാർഥിയുടെ…
-
അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ
അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000 കെട്ടിടങ്ങളും 10,000 വീടുകളുമുണ്ട്. സിനിമാതാരങ്ങളടക്കം…

Local News


















