ആലപ്പുഴയില്‍ 5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാര്‍ഡില്‍ ശാസ്താം പറമ്പില്‍ വിനീത് തോമസി( 30 )നെയാണ് വീട്ടില്‍ നിന്നും എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വിനീത് തോമസ് അറസ്റ്റിലായത്.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാര്‍ വി, സിഇ ഒ മാരായ സുര്‍ജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ജോബിന് കെ ആര്, രതീഷ് ആര് എന്നിവര്‍ ഉണ്ടായിരുന്നു.














