News Sections: News
-
ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ
ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. മാർപ്പാപ്പയുടെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തിയെന്നും ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.ഒരു ആഴ്ചയിലേറെയായി ശ്വാസകോശ…
-
മയക്കുവെടിയേറ്റ് മയങ്ങിവീണ കാട്ടാന എഴുന്നേറ്റു; അനിമൽ ആംബുലന്‍സിലേക്ക് മാറ്റി
മയക്കുവെടിയേറ്റ് മയങ്ങിവീണ അതിരപ്പിള്ളിയിലെ കാട്ടാന എഴുന്നേറ്റു. ആനയെ അനിമൽ ആംബുലൻസിൽ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിൽ തണുത്തെ വെള്ളം ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് കൊമ്പൻ എഴുന്നേറ്റത്. ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ…
-
തമിഴ്നാട്ടിൽ വിവാഹേതരബന്ധത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായി ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
തമിഴ്നാട് കുംഭകോണം മാതുലംപേട്ടയില് വിവാഹേതരബന്ധത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായി ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി.വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്.പത്ത് വര്‍ഷം മുന്‍പായിരുന്നു കലൈവാണിയും അന്‍പരശനും തമ്മില്‍ വിവാഹിതരായത്. തിരുഭുവനത്തെ…
-
പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു
പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. അതേസമയം 18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാർ…
-
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ…
-
മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു
മലപ്പുറം:ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് കേസെടുത്തത്. അരീക്കോട് പോലീസ് ആണ്…
-
അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് ആനയെ മയക്കുവെടിവെച്ചു
അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് ആനയെ മയക്കുവെടിവെച്ചു. ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക. മയക്കുവെടിവെച്ചതിന് പിന്നാലെ മയങ്ങിവീണതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആന എഴുന്നേറ്റ് നിന്നാൽ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റാൻ സാധിക്കൂ. രാവിലെ 7.15 ഓടെയാണ്…
-
കെസ്മാര്‍ട്ടില്‍ സ്മാര്‍ട്ടായി കേരളം; ഇതുവരെ തീര്‍പ്പാക്കിയത് ഇരുപത്തി മൂന്ന് ലക്ഷത്തിലധികം അപേക്ഷകള്‍
ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് ഇരുപത്തി മൂന്ന് ലക്ഷത്തിലധികം അപേക്ഷകള്‍. 2024 ജനുവരി ഒന്നു മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ…
-
അച്ഛൻ അമ്മയെ കൊന്നു കെട്ടിത്തൂക്കി;നാലുവയസുകാരിയുടെ മൊഴിയും വരച്ച ചിത്രവും നിർണായകമായി
സ്ത്രീയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകൾ വരച്ച ചിത്രം. ഉത്തർപ്രദേശിലെ ഝാൻസിയിലെ കോട്വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാർ കോളനിയിൽ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്.വർഷങ്ങളോളം…
-
സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് താൻ തന്നെയെന്ന് പ്രധാന പ്രതി വിഷ്ണുവിൻ്റെ മൊഴി
സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് താൻ തന്നെയെന്ന് പ്രധാന പ്രതി വിഷ്ണുവിൻ്റെ മൊഴി. തങ്ങൾക്കൊന്നുമറിയില്ലെന്ന് കൂട്ടുപ്രതികൾ മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും കണ്ടെടുത്ത ആയുധം കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.എട്ട് പ്രതികളേയും…

Local News


















