News Sections: News
-
കർണാടകയിൽ കാലികളുമായി പോയ ലോറി പിന്തുടർന്ന് പൊലീസ്; നിർത്താതെ വന്നതോടെ വെടിയുതിർത്തു; മലയാളിക്ക് പരിക്ക്
ബെംഗളൂരു : കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. കാസർകോട് സ്വദേശിയായ അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. അനധികൃത കാലിക്കടത്തെന്ന് ആരോപിച്ച് പുത്തൂർ റൂറൽ പൊലീസ് വെടിയുതിർത്തുകയായിരുന്നു. ലോറി ഡ്രൈവറായിരുന്നു അബ്ദുള്ള. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം.…
-
ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്
ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ്…
-
ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്
മകനെയും മരുമകളെയും പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ചീനിക്കുഴി സ്വദേശി അലിയാക്കുന്നേല്‍ ഹമീദാണ് പ്രതി. മകന് മുഹമ്മദ്…
-
ശബരിമല ദര്‍ശനം; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നു
ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി…
-
ഉത്തർപ്രദേശ് മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി
ഉത്തർ പ്രദേശിലെ മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. കൽക്കരി നിറച്ച ചരക്ക് തീവണ്ടിയുടെ പന്ത്രണ്ട് വാഗണുകൾ ആണ് പാളം…
-
ആർജെഡിയുമായി സഖ്യത്തിലായത് അന്നത്തെ സാഹചര്യം മൂലം: നിതീഷ് കുമാര്‍
ആർജെഡിയുമായി സഖ്യത്തിലായത് അന്നത്തെ സാഹചര്യം മൂലമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആർജെഡിയിൽ ഉള്ളവർ ഒന്നിനും കൊളളാത്തവരാണെന്ന് തിരിച്ചറിയാന്‍ തനിക്ക് അധികം സമയം വേണ്ടിവന്നില്ലെന്നും അതോടെ താന്‍ എന്‍ഡിഎയിലേക്ക് മടങ്ങിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.…
-
മൈസൂരു സാലിഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
മൈസൂരു സാലിഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അയാന് (16), അജന്(13), ലുക്മാന്(16) എന്നിവരാണ് മരിച്ചത്. ചാമരാജ്പേട്ട ഇടതുകര കനാലിലാണ് കുട്ടികള്‍ മുങ്ങി മരിച്ചത്. കെ ആര് പേട്ട നവോദയ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാനും…
-
പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷെയ്ക്ക് റിയാസ് എന്നയാളാണ് തെലങ്കാന പൊലീസുമായുളള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് പൊലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് അവര്‍ക്കുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.…
-
നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസം: മുഖ്യമന്ത്രി
കോഴിക്കോട്: നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടെന്നും അതാണ് ഇപ്പോള്‍ ഇവിടെ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
പിണറായി വിജയൻ മോദിയുടെ കാവൽ മുഖ്യമന്ത്രി, SFI പ്രച്ഛന്ന വേഷം കെട്ടുന്നവരായി മാറി:അലോഷ്യസ് സേവ്യർ
വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറവ് വെക്കാനാണ് സർക്കാർ നീക്കമെന്ന് കെഎസ്യു. ആർ.എസ്.എസുമായി ഡീൽ ഉറപ്പിച്ചോ എന്നതിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് പറഞ്ഞ് സർക്കാരിന് വർഷങ്ങൾക്ക് ശേഷം നയ വ്യതിയാനം…

Local News


















