News Sections: mainnews
-
ഉദ്ധവ് താക്കറെയെ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ(61)യെ മുംബൈ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ നട്ടെല്ലിനു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും വാർഡിലേക്കു മാറ്റിയതായും ഡോക്ടർമാർ പറഞ്ഞു. കഴുത്തു വേദനയെത്തുടർന്ന് ബുധനാഴ്ചയാണു താക്കറെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്…
-
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും
തൊടുപുഴ: ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള സാധ്യതയേറി. നിലവിൽ 2398.46 അടിയാണ് ജലനിരപ്പ്. 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞദിവസത്തെ പുതുക്കിയ റൂൾ കർവനുസരിച്ച് 2400.03 അടിവരെ വെള്ളം സംഭരിക്കാനാകുമെങ്കിലും…
-
നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; ഇന്ത്യ
ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടിൽ ആണ്‌ന ഇന്ത്യയുടെ പ്രതികരണം.നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ…
-
മുംബൈയിലെ ഗോഡൗണിൽ വൻതീപിടിത്തം
മുംബൈ: മുംബൈയിലെ മാൻകുർഡ് മേഖലയിലെ ഒരു ഗോഡൗണിൽ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ ചേർന്നു തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.
-
കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് പാളംതെറ്റി; അപകടം ധർമപുരിയിൽ
ചെന്നൈ: കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ പാളംതെറ്റി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്. ട്രെയിനിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ്…
-
സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം
സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ. രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില 60 കടന്നു. മുരിങ്ങക്കയ്ക്ക് 90 രൂപയായി.…
-
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുകടം 32.07 ശതമാനമായി ഉയർന്നു. മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് കടം വർധിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്.…
-
മോൻസൺ കേസ്; ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി
മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന…
-
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് എത്തിയ തീവ്ര ന്യൂനമർദ്ദംവൈകുന്നേരത്തോടെ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാ…
-
ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട് ; മുഖ്യമന്ത്രി
പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ…

Local News















