News Sections: mainnews
-
കൂനൂർ ഹെലികോപ്റ്റർ അപകടം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം വെള്ളിയാഴ്ച
ബാഗ്ലൂർ:കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. മൃതദേഹം ഇന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോകമെന്ന് വ്യോമസേന അറിയിച്ചു. ബാംഗ്ലൂരിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ…
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും
തൃശ്ശൂർ: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരും ആണ്…
-
സമരം നടത്തുന്ന കായികതാരങ്ങളുമായി മന്ത്രി വി.അബ്ദുറഹ്മാന് ഇന്ന് ചർച്ച നടത്തും
കൊല്ലം: സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് സമരം നടത്തുന്ന കായികതാരങ്ങളുമായി മന്ത്രി വി.അബ്ദുറഹ്മാന് ഇന്ന് ചർച്ച നടത്തും. ഈ മാസം ഒന്നിന് ആരംഭിച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും…
-
രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
തിരുവനന്തപുരം: രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്നപരിഹാരത്തിന് ഡോക്ടർമാരുടെ പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ചർച്ച നടത്തും. മന്ത്രിതല ചർച്ചയിലെ സർക്കാർ നിർദേശങ്ങൾ സംബന്ധിച്ചാണ് ഇന്നത്തെ ചർച്ച. കഴിഞ്ഞദിവസം…
-
കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി റിപ്പോർട്ട്
കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ…
-
ജെൻഡർ ന്യൂട്രൽ യൂണിഫോം ; സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ യൂണിഫോം ലിംഗ…
-
പിജി ഡോക്ടേഴ്സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് പി ജി ഡോക്ടേഴ്സിന്റെ ചർച്ചയ്ക്ക് സാധ്യത. മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി ഡോക്ടേഴ്സ്.…
-
കെ റെയിൽ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പി മാരുമായി കൂടിക്കാഴ്ച നടത്തും
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പി മാരുമായി കൂടിക്കാഴ്ച നടത്തും.പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം…
-
കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം;പ്രതിപക്ഷ നേതാവ്
കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി തയാറാക്കിയത് പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയാൽ കോൺഗ്രസ് സമരവുമായി മുന്നോട്ട്…
-
പ്രധാനമന്ത്രിയുടെ കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . ലഖിംപൂര്‍ ഖേരി സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ…

Local News
















