News Sections: India
-
ഗാന്ധിജയന്തി; ലോഗോയും വെബ്സൈറ്റും പുറത്തിറക്കി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാഷ്ട്രപിതാവിന്റെ 150-ാംജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന ചെയ്ത ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തത്. റയില്‍വേ, എയര്‍ ഇന്ത്യ, പൊതു ബസ്സുകള്‍,…
-
മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ്
ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധിമാക്കിയുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. ബില്‍ ലോക്സഭ നേരത്തെ…
-
ഡാമുകളുടെ നവീകരണത്തിന് 3,600 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്കി; തീരുമാനം കേരളത്തിലുണ്ടായ പ്രളയം കൂടി കണക്കിലെടുത്ത്
ന്യൂഡല്‍ഹി: ഡാമുകളുടെ നവീകരണത്തിന് 3,600 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. 198 ഡാമുകളുടെ നവീകരണമാണ് ലക്ഷ്യം. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുണ്ടായ പ്രളയം കൂടി കണക്കിലെടുത്താണ് തീരുമാനം.
-
ദില്ലി യൂണിവേഴ്സിറ്റി ചെയര്മാന്, യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയത് വ്യാജരേഖ ചമച്ച്; അങ്കിതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം
വ്യാജരേഖ ചമച്ച് ദില്ലി യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വിവാദത്തില്‍. എബിവിപി നേതാവും ചെയര്‍മാനുമായ അങ്കിത് ബയ്സോയയാണ് വ്യാജരേഖ ചമച്ച് പ്രവേശനം നേടിയത്. ക്രമവിരുദ്ധമായ പ്രവേശനം നേടിയ അങ്കിതിനെതിരെ നടപടി ആവശ്യപ്പെട്ട്…
-
ഇന്ത്യന്‍ സൈനികര്‍ പാകിസ്താന് സൈനികരുടെ തലകള്‍ വെട്ടാറുണ്ട്; പക്ഷേ പ്രദര്‍ശിപ്പിക്കാറില്ല: നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ പാകിസ്താന് സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പാകിസ്താന് രണ്ട് ഇന്ത്യന്‍ സൈനികരുടെ…
-
പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്; ആക്രമണം പരാമിലിട്ടറി സേനയുടെ ക്യാമ്ബിന് നേരെ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പരാമിലിട്ടറി സേനയുടെ ക്യാമ്ബിന് നേരെ ഭീകരുടെ ആക്രമണം. ഒരു സിആര്‍പിഎഫ് ജവാന് ആക്രമണത്തില്‍ പരിക്കേറ്റു. നേവാ ഗ്രാമത്തിലെ സിആര്‍പിഎഫ്, എസ്ഒജി ക്യാമ്ബുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പും ഗ്രനേഡ്…
-
ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റ സംഭവം: കേജരിവാളിന് കോടതി സമന്‍സ്
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. കേസില്‍ നേരിട്ട് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്. കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 11…
-
അജയ് മാക്കന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന് സൂചന
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി സൂചന. ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടിയാണ് 54 കാരനായ അജയ് മാക്കന് രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്. എന്നാല്‍ അജയ്…
-
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനാജി: പനി ബാധിച്ചതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ കാന്‍ഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കറിപ്പോള്‍. അതിനിടെയാണ്…
-
ഹരിയാനയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
ഗുരുഗ്രാം:സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ബോധരഹിതയായ പെണ്‍കുട്ടിയെ ബസ്റ്റാന്റില്‍ നിന്നാണ് കണ്ടെത്തിയത്. മൂന്നു പേര്…

Local News


















