ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. കേസില്‍ നേരിട്ട് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്. കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 11 എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകണം.
കഴിഞ്ഞ ഫെബ്രുവരി 19നു മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണു കേസ്. സംഭവത്തില്‍ അനുഷു പ്രകാശിന്റെ പരാതിയില്‍ കേസെടുത്തു. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റതിനിടെ മര്‍ദിച്ചെന്നായിരുന്നു പരാതി.

കേസില്‍ കേജ്രിവാള്, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.













