News Sections: India
-
ഹരിയാനയിൽ യു.പിയിലും ഡൽഹിയിലും ജാഗ്രത മുന്നറിയിപ്പ്
ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യു.പിയിലും ഡൽഹിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന നഗരങ്ങളിലാണ് യു.പിയിൽ പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇതിന് പുറമേ സംസ്ഥാനത്തെ 11ഓളം ജില്ലകൾക്ക് ജാഗ്രത…
-
എൻ.ഡി.എയേയും ഇൻഡ്യയേയും പിന്തുണക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു
ഹൈദരാബാദ്: എൻ.ഡി.എയേയും ഇൻഡ്യയേയും പിന്തുണക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് പ്രസിഡന്റുമായ കെ.ചന്ദ്രശേഖർ റാവു. ഞങ്ങൾ ഒറ്റക്കല്ല. ഞങ്ങൾക്ക് സുഹൃത്തുക്കളുണ്ട്. എന്നാൽ, എൻ.ഡി.എ, ഇൻഡ്യ സഖ്യങ്ങളെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.50 വർഷം അവർ രാജ്യം ഭരിച്ചു.…
-
ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയേക്കും
ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയേക്കും. ഇന്നലെ ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ട് നവീന്‍ പട്നായിക്കിന്റെ ബിജെഡി ബില്ലിനെ അനുകൂലിച്ചതോടെ…
-
ഡൽഹിയിലെ പച്ചക്കറി മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനാവുമായി രാഹുൽ ഗാന്ധി
രാജ്യതലസ്ഥാനത്തെ പച്ചക്കറി മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനാവുമായി രാഹുൽ ഗാന്ധി. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് രാഹുൽ ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റിൽ എത്തിയത്. പച്ചക്കറി വിൽപനക്കാരുമായും വ്യാപാരികളുമായും സംവദിച്ച അദ്ദേഹം, വിലക്കയറ്റത്തെക്കുറിച്ചും വ്യാപാരികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും…
-
ഹരിയാനയിൽ സംഘപരിവാര്‍ കലാപത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു
ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയകലാപത്തിന് സംഘപരിവാര്‍ നീക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാര്‍ അടക്കംനിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. മേഖലയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്.…
-
തമിഴ്നാടിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ
തമിഴ്നാടിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഗസ്റ്റ് ആറിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കാണു സര്‍വീസ്. സാധാരണ എക്സ്പ്രസ് ട്രെയ്നുകളെക്കാള്‍…
-
എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം
മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം സംഭവിച്ചത്.താനെയിലെ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് അപകടം.അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആറു പേര് കുടുങ്ങികിടക്കുന്നതായും…
-
ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു
ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട വിനോദിന്…
-
ത്രിച്ചി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽനിന്ന് 47 പാമ്പുകളെയും രണ്ട് പല്ലികളെയും കണ്ടെത്തി
ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽനിന്ന് കണ്ടെടുത്തത് 47 പാമ്പുകളെയും രണ്ട് പല്ലികളെയും. മലേഷ്യയിലെ ക്വാലാലംപൂരിൽനിന്നെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.ബാത്തിക് എയർ വിമാനത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ജീവനുള്ള…
-
തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപി ചേർന്നേക്കും
ഹൈദരാബാദ്: തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപി ചേർന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 ശനിയാഴ്ച ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയെ സന്ദര്‍ശിച്ചുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

Local News

















