ത്രിച്ചി വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽനിന്ന് 47 പാമ്പുകളെയും രണ്ട് പല്ലികളെയും കണ്ടെത്തി


ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽനിന്ന് കണ്ടെടുത്തത് 47 പാമ്പുകളെയും രണ്ട് പല്ലികളെയും. മലേഷ്യയിലെ ക്വാലാലംപൂരിൽനിന്നെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.ബാത്തിക് എയർ വിമാനത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.


ജീവനുള്ള വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളാണ് ഇയാൾ കൊണ്ടുവന്ന പെട്ടിയിലുണ്ടായിരുന്നത്. പെട്ടിയിൽ പ്രത്യേകം അറകളുണ്ടാക്കിയാണ് ഇവയെ സൂക്ഷിച്ചിരുന്നത്.മുഹമ്മദ് മൊയ്തീനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ഇഴ ജന്തുക്കളെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.




Sharing is Caring