ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയേക്കും. ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ട് നവീന്‍ പട്‌നായിക്കിന്റെ ബിജെഡി ബില്ലിനെ അനുകൂലിച്ചതോടെ രാജ്യസഭയിലും ബില്ല് പാസാകുമെന്ന് ഉറപ്പായി.ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധി മറികടക്കാന്‍ മെയ് 19ന് കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണ് ബില്ല്. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം സ്ഥലമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കനായിരുന്നു ഓര്‍ഡിന്‍നസ്.
ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയില്‍ ഐക്യം രൂപപ്പെടുത്തിയെങ്കിലും,നവീന്‍ പട്‌നായക്കിന്റെ നേതൃത്തിലുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ രാജ്യസഭയിലും ബില്ല് പാസാകുമെന്ന് ഉറപ്പായി. ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷത്തെ മറികടക്കാന്‍ കഴിയില്ലെങ്കിലും രാജ്യസഭയില്‍ ബില്ലിനെ തടയാനാകുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയുടെ കണക്ക് കൂട്ടല്‍.














