ഹരിയാനയിൽ സംഘപരിവാര്‍ കലാപത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു


ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയകലാപത്തിന് സംഘപരിവാര്‍ നീക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാര്‍ അടക്കംനിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ കത്തിച്ചു.


മേഖലയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ചവരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു.സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് സംഘര്‍ഷം.


പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മോനു മനേസറും സംഘവും യാത്രയില്‍ പങ്കാളികളായത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.



Sharing is Caring