News Sections: India
-
അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യും
അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും രാവിലെ 6.30 നാണ് ഡിഡി നാഷണല്‍ ആരതി തത്സമയം സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും ഭഗവാന് ശ്രീ രാംലല്ലയുടെ ദിവ്യ ദര്‍ശനമായിരിക്കുമെന്നാണ്…
-
ഇലക്ടറൽ ബോണ്ട് കേസ്;എസ്ബിഐക്ക് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും
ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാജസ്ഥാനിലെ പൊഖ്രാനിൽ ‘ഭാരത് ശക്തി’ അഭ്യാസത്തിനു പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും. മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന ‘ഭാരത് ശക്തി’, പ്രതിരോധത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കരുത്തുറ്റ…
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിജയ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്.പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ്…
-
കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും
കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടാകും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. ഡല്‍ഹി,…
-
ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം നീട്ടാനുള്ള എസ്.ബി.ഐ ഹർജി ഇന്ന് പരിഗണിക്കും
സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന എസ്.ബി.ഐയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തീയതി ജൂൺ 30 വരെ നീട്ടാനാവശ്യപ്പെട്ട് മാർച്ച് നാലിനാണ് എസ്.ബി.ഐ കോടതിയിലെത്തിയത്. ഓരോ…
-
ലോക്സഭ തിരഞ്ഞെടുപ്പ് :ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്‍ഡ്യ സഖ്യവുമായുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷങ്ങള്‍ ചര്‍ച്ചയാകും. ബംഗാള്‍, ത്രിപുര സംസ്ഥാങ്ങളിലെ സാഹചര്യം പ്രത്യേകം ചര്‍ച്ച ചെയ്യും.…
-
യൂണിവേഴ്സിറ്റി ക്യാമ്പസ് ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി
യൂണിവേഴ്സിറ്റി കാമ്പസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും…
-
ഉത്തർ പ്രദേശിൽ മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു
മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു. ഉത്തർ പ്രദേശിലെ ബുഡൗണിലാണ് സംഭവം. ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്ത ശേഷം ഭാര്യയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും…
-
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിര്‍പൂരിലെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ പിതാവിന്മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം. കാണ്‍പൂരിലെ ഘതംപൂര്‍ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ്…

Local News

















