യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി


യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രൊഫസര്‍ സന്ദീപ് ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്. ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസിലെ ഓഫീസിലാണ് മരിച്ച നിലില്‍ കണ്ടെത്തിയത്.


മകളെ സര്‍ജിക്കല്‍ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാള്‍ വിഷാദ രോഗത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സൂചന നല്‍കിയതായി പൊലീസ് പറഞ്ഞു. കൃത്യമായ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ ഞങ്ങള്‍ ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിക്കുമെന്നും ഹിസാര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രാജേഷ് മോഹന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.



Sharing is Caring