സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന എസ്.ബി.ഐയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തീയതി ജൂൺ 30 വരെ നീട്ടാനാവശ്യപ്പെട്ട് മാർച്ച് നാലിനാണ് എസ്.ബി.ഐ കോടതിയിലെത്തിയത്.
ഓരോ പാർട്ടിയും ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ എസ്.ബി.ഐ മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നായിരുന്നു പരമോന്നത കോടതി നിർദേശം.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വിവരങ്ങൾ ആറിനകം നൽകണമെന്ന സുപ്രീംകോടതി വിധി ബോധപൂർവം അവഗണിച്ചുവെന്നു കാണിച്ച് എസ്.ബി.ഐക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.













