യുഎസ് നാടുകടത്തിയ 200 ഇന്ത്യക്കാരിൽ ഉൾപ്പെട്ട അധോലോക സംഘത്തലവൻ അൻമോൽ ബിഷ്ണോയിയെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അറസ്റ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അൻമോലെ എൻ ഐ എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പഞ്ചാബിൽ വാണ്ടഡ് ലിസ്റ്റിൽ ഉള്ള രണ്ട് പിടികിട്ടാപ്പുള്ളിളടക്കം 200 ഇന്ത്യക്കാരെയാണ് യുഎസ് കഴിഞ്ഞ ദിവസം നാടുകടത്തിയത്.
ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്ണോയി. മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവെപ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രമാദമായ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.














