News Sections: Business
-
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ചയിലെ വിലയായ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയുമെന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന്…
-
ഡോക്ടര്‍മാര്‍ക്ക് സമഗ്രമായ ബാങ്കിങ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്കിന്റെ ‘സല്യൂട്ട് ഡോക്‌ടേഴ്‌സ്’
തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിങ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ‘സല്യൂട്ട് ഡോക്‌ടേഴ്‌സ്’ എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായമുള്ള കസ്റ്റമൈസ്ഡും, മൂല്യാധിഷ്ഠിത സേവനങ്ങളാണ്…
-
എസ്ബിഐ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 62.62 കോടി രൂപ നല്‍കി
കൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 62.62 കോടി രൂപ സംഭാവന ചെയ്തു. കോവിഡ് 19-ന് എതിരേയുള്ള പോരാട്ടത്തിന് ഇതു രണ്ടാം തവണയാണ് രണ്ടര…
-
കാഷ്ബാക്ക് ഓഫറുകളുടെ’ഗ്രാബ് ഡീല്‍’ ഫെസ്റ്റുമായി ആക്‌സിസ് ബാങ്ക്
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് ഉപഭോക്താക്കള്‍ക്കായി കാഷ്ബാക്ക് ഓഫറുകളുടെ ‘ഗ്രാബ് ഡീല്‍’ മെഗാ സെയില്‍സ് ഫെസ്റ്റ് ആദ്യമായി സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഭാഗമായി ബാങ്കിന്റെ ഏറ്റവും വലിയ…
-
ഫിജികാർട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്
ഡയറക്ട് സെല്ലിംഗിൽ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫിജികാർട്ട് ഇ കൊമേഴ്സ് മൂന്നുവർഷത്തെ വിജയകരമായ പ്രവർത്തന മികവോടെ നാലാം വർഷത്തേക്ക് കടക്കുകയാണ്.…
-
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി
കൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ വി. ആപ്പിള്‍, സാംസങ് മൊബൈല്‍ഫോണുകളുടെ വിവിധ മോഡലുകള്‍, ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്. കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും. കേരളത്തിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും, ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോണ്‍ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനാല്‍ ഇ-സിം മെച്ചപ്പെട്ട അനുഭവം നല്‍കുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്എംഎസ് അയയ്ക്കണം (eSIM Email ID). മൊബൈല്‍ നമ്പറില്‍ ഒരു ഇമെയില്‍ ഐഡിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ ഇമെയില്‍ (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി 199ലേക്ക് എസ്എംഎസ് അയക്കണം (Email Email ID to 199). ഇമെയില്‍ നിലവിലുള്ളതാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് 199 എന്ന നമ്പറില്‍ നിന്ന് എസ്എംഎസ് ലഭിക്കും. ഇ-സിം അഭ്യര്‍ഥന സ്ഥിരീകരിക്കുന്നതിന് ഈ മെസേജിന് ESIMYഎന്ന് മറുപടി നല്‍കണം. ഇതിന് ശേഷം ഫോണ്‍ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്എംഎസ് കൂടി ലഭിക്കും. ഫോണ്‍ കോളിലൂടെ സമ്മതം നല്‍കിയ ശേഷം ഒരു ക്യൂആര്‍ കോഡുള്ള ഇമെയില്‍, രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ലഭിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ പിന്തുടരാം. വിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കാം. ആക്ടിവേഷനുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ വേഗത്തിലാക്കുമെന്നതിനാല്‍ ഹാന്‍ഡ്സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇമെയില്‍ വഴി അയക്കുന്ന ക്യുആര്‍ കോഡ്, സ്‌കാനിങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. കോഡ് സ്‌കാന്‍ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവര്‍ത്തനസജ്ജമാവും.
-
നാച്ചുറല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രഖ്യാപിച്ച് യുപിഎല്‍ ലിമിറ്റഡ്
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബയോ സൊലൂഷ്യന്‍സ് നിര്‍മാതാക്കളും വിതരണക്കാരുമായ യുപിഎല്‍ ലിമിറ്റഡ്, നാച്ചുറല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍-എന്‍പിപി എന്ന പേരില്‍ പുതിയ ആഗോള ബിസിനസ് യൂണിറ്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. യുപിഎലിന്റെ മൊത്തം വരുമാനത്തിന്റെ ഏഴ്…
-
തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാർമ് ഈസി ഏറ്റെടുക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മെഡിക്കൽ സ്റ്റോറായ ‘ഫാർമ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയർ ടെക്‌നോളജീസിന്റെ 66.1 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ. എ.…
-
പുതിയ ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് നിരയുമായി മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റുളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍ ഗ്രേഡര്‍-മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി9075, ജി9595, ബാക്ക്ഹോ ലോഡര്‍-മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്എക്സ്,…
-
എസ്ബിഐ കവച് പേഴ്‌സണല്‍ വായ്പയ്ക്ക് അപേക്ഷ നല്‍കാം
കൊച്ചി: ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള കവച് പേഴ്‌സണല്‍ ലോണുകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം. 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ. നിലവില്‍ വായ്പകള്‍ ഉണ്ടെങ്കില്‍ അതിനു പുറമേയായിരിക്കും ഈ ടേം വായ്പ അനുവദിക്കുക. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക. 2021 ഏപ്രില്‍ ഒന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആയ ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈട് ഇല്ലാതെയാണ് ഇവ നല്‍കുന്നത്. 8.5 ശതമാനം എന്ന ചുരുങ്ങിയ പലിശ നിരക്കായിരിക്കും എസ്ബിഐ കവച് പേഴ്‌സണല്‍ ലോണുകള്‍ക്കു ബാധകം. ജൂണ്‍ 11 മുതലാണ് എസ്ബിഐ ഇത് ലഭ്യമാക്കിയത്.

Local News













