ചിത്രപ്രിയയുടെ കൊലപാതകം:പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം


മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കാലടി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.


ബന്ധുവായ ശരത്ത് ലാൽ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് വാദങ്ങളെ തള്ളുന്നത്.പൊലീസ് പറഞ്ഞ പല കാര്യങ്ങളും ശരിയല്ലയെന്നും ശരത് പറയുന്നു. ‘പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ചിത്രപ്രിയ അല്ല.


ചിത്രപ്രിയ അലനുമായി ബൈക്കിൽ പോകുന്നതിന്റെ ഒരു ദൃശ്യം പോലും പൊലീസിന് ലഭിച്ചിട്ടില്ല. പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവർ എന്തിനാണ് അവിടെയെത്തിയതെന്ന് അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറയുന്നു.



Sharing is Caring