അമ്മയുടെ മരണം ഇസ്ലാമിലേയ്ക്ക് അടുപ്പിച്ചു: യുവൻ ശങ്കർ രാജ


Yuvan Shankar Raja Biography Profile Image
ചെന്നൈ: അമ്മയുടെ മരണം നല്‍കിയ മനോവിഷമത്തെത്തുടര്‍ന്നാണ് ഇസ്‌ലാമിലേക്ക് മതം മാറിയതെന്ന് പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമ്മയുടെ മരണം വലിയ ആഘാതമായിരുന്നു. വലിയ മനോവിഷമമുണ്ടാക്കി. മക്കയില്‍ നിന്ന് വന്ന ഒരു സുഹൃത്ത് എനിക്കൊരു മുസല്ല (നിസ്‌കാരത്തിനുള്ള പരവതാനി) തന്നു. അതിനു ശേഷം ഒരിക്കല്‍ അമ്മയെ ഓര്‍ത്ത് ഞാന്‍ ഒരുപാട് വിഷമിച്ച ദിവസം ആ മുസല്ലയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു. അത് എനിക്ക് ഒരുപാട് ആശ്വാസം നല്‍കി. 2012ലായിരുന്നു അ സംഭവം. പിന്നീട് ഞാന്‍ ഖുര്‍ആനെയും ഇസ്‌ലാമിനെയു കുറിച്ചു കൂടുതല്‍ പഠിച്ചു. 2014 ജനുവരിയായപ്പോഴേക്കും മുസ്‌ലിമാകാന്‍ ഞാന്‍ തീരുമാനിച്ചുവെന്നും യുവന്‍ പറഞ്ഞു. എന്റെ തീരുമാനം ഞാന്‍ കുടുംബത്തെ അറിയിച്ചു. അച്ചന്‍ തൃപ്തനല്ലായിരുന്നു. പക്ഷേ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ പിന്തുണച്ചു. അതോടെ ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചു യുവന്‍ പറഞ്ഞു.


 




Sharing is Caring