ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പന്ന്യന്റെ അറിവോടെ പണം കൈപ്പറ്റി; വെഞ്ഞാറമ്മൂട്‌ ശശി


Sasi
തിരുവനന്തപുരം : ബെന്നറ്റിനെ തിരുവനന്തപുരത്തെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി പണം കൈപ്പറ്റിയെന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമ്മൂട് ശശി.  ഭീമമായ തുകയാണ് നേതാക്കളുടെ അറിവോടെ ബെന്നറ്റില്‍ നിന്നും പാര്‍ട്ടി വാങ്ങിയത്. ന്നറ്റില്‍ നിന്നും പണം വാങ്ങിയ കാര്യം ഫണ്ട് കൈകാര്യം ചെയ്തുകൊണ്ടിരുന്ന രാമചന്ദ്രന്‍ നായര്‍ സംസ്ഥാന സെക്രട്ടറി പന്ന്യനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഈ തെറ്റ് വിലക്കാന്‍ അധികാരമുണ്ടായിരുന്ന പന്ന്യന്‍ അതുചെയ്തില്ലെന്നും ശശി പറഞ്ഞു.
സി.പി.ഐയില്‍ വിഭാഗീയത പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വിഭാഗീയത തടയാനുള്ള നേതൃത്വം പാര്‍ട്ടിക്കില്ല. തോന്നിയപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തുന്ന സെക്രട്ടറിയാണ് പാര്‍ട്ടിക്കുള്ളത്. സ്ഥാനമോഹികളുടെയും അധികാര വര്‍ഗ്ഗത്തിന്റെയും പാര്‍ട്ടിയായി ഇന്ന് സി.പി.ഐ. ാറിയെന്നും വെഞ്ഞാറമ്മൂട് ശശി ആരോപിച്ചു.


 



Sharing is Caring