എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കര്‍


07THTHAMBI_1543278g
ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി എ.ഐ.എ.ഡി.എം.കെ. നേതാവ് എം. തമ്പിദുരൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികളും തമ്പിദുരൈയെ പിന്തുണച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമ്പിദുരൈയെ നാമനിര്‍ദേശം ചെയ്തു. സുഷമാ സ്വരാജും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പിന്താങ്ങി. 37 സീറ്റോടെ ലോക്‌സഭയിലെ വലിയ മൂന്നാമത്തെ കക്ഷിയാണ് എ.ഐ.എ.ഡി.എം.കെ.




Sharing is Caring