തിരുവനന്തപുരം കോർപ്പറേഷനിൽ മേയർക്കെതിരെ യുവമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.തുടർച്ചയായ മൂന്നാം ദിവസമാണ് നിയമനക്കത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നത്. പ്രധാനപ്പെട്ട കവാടം മറികടന്ന് അകത്തേക്ക് ഓടിക്കയറാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യുവമോർച്ച പ്രവർത്തകർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരും പുറത്തേക്ക് വന്നു.

തുടർച്ചയായ മൂന്നാം ദിവസമാണ് നിയമനക്കത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നത്. പ്രധാനപ്പെട്ട കവാടം മറികടന്ന് അകത്തേക്ക് ഓടിക്കയറാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യുവമോർച്ച പ്രവർത്തകർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരും പുറത്തേക്ക് വന്നു.

കത്ത് വിവാദവുമായി ബന്ധപ്പെട്ട് അപവാദപ്രചാരണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തമാശയാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. വിഷയം വളരെ ഗൗരവമുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നീട് പൊലീസിൽ പരാതി നൽകും. മേയർ സെക്ഷനാണ് ലെറ്റർ പാഡുകൾ സൂക്ഷിക്കുന്നത്. ഓഫീസിലെ ആർക്കും എടുക്കാനാവുന്ന രൂപത്തിലാണ് ലെറ്റർ പാഡുകൾ ഉള്ളത്. ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.

ഓഫീസിൽ നിന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. അന്വേഷിക്കാമെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ അന്വേഷണത്തിന്റെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *