കെ.എസ്.ഐ.ഡി.സിയുടെ യുവസംരംഭകത്വ സമ്മേളനം നാളെ

കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവസംരംഭകത്വ സമ്മേളനം(യെസ്)  നാളെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

ഭക്ഷ്യസംസ്‌കരണം, ടൂറിസം, ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഗ്രീന്‍ ടെക്‌നോളജീസ്, ആരോഗ്യരക്ഷ, നിര്‍മ്മാണം, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നിവയില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും അവസരമുണ്ടാകും.

യുവസംഭരകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യെസ് 2014 ലേക്ക് യുവാക്കള്‍ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ത്താന്‍ സംഗമത്തിന് കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്. വെള്ളിയാഴ്ച കൊച്ചിയിലാണ് യംഗ് എന്റര്‍പ്രണേഴ്‌സ്
സബ്മിറ്റ് നടക്കുന്നത്.

സെപ്റ്റംബര്‍ 12 കൊച്ചിയില്‍ യെസ് എന്ന പേരില്‍ സംരഭക സംഗമത്തിന് തിരിതെളിയുമ്പോള്‍ സംസ്ഥാനത്ത്  യുവസംരഭകരുടെ പ്രതീക്ഷകള്‍ ചെറുതല്ല .ഇവരുടെ കൈയില്‍ ആശയവും ആത്മവിശ്വാസവുമുണ്ട് .ഇനി വേണ്ടത് സര്‍ക്കാരിന്റെ പിന്തുണയാണ് ഈ പിന്തുണയുമായാണ് കെ.എസ്.ഐ.ഡി.സി സംഗമം സംഘടിപ്പിക്കുന്നത്. നിരവധി പേരാണ് സംഗമത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നത്.

ഇത്തരം അവസരങ്ങളൊരുക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് നിക്ഷേപങ്ങളുണ്ടാവു എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗവും .നിരവധി നൂതനാശയങ്ങളാണ് സംഗമത്തിലേക്കായി പലരും കരുതിവച്ചിരിക്കുന്നത്. ഈ ആശയങ്ങളിലൂടെയുള്ള സംരഭകരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിടര്‍ത്താന്‍ സംഗമത്തിനായാല്‍ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം സഫലമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *