രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട് പോയ ജനങ്ങള്‍ രോഷാകുലരാണ്.
ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയുന്നവര്‍ ബഹളം വെയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീനഗറിലെ രാംബാഗ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് ദുരന്ത നിവാരണ സേനക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ജലജന്യ രോഗങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.











