ഇറാഖിന് പുറമേ സിറിയയിലേക്കും ആക്രമണം വ്യാപിക്കുമെന്നും ഒബാമ പറഞ്ഞു.
തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുന്ന തീവ്രവാദികള്‍ എവിടെയാണെങ്കിലും അവരെ വേട്ടയാടും. ഐ എസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ ശക്തമാക്കും. നിങ്ങള്‍ അമേരിക്കക്ക് ഭീഷണിയാകുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരു സുരക്ഷിത സ്വര്‍ഗ്ഗവുമുണ്ടാകില്ലെന്നും ഐ എസിനെ ഒബാമ ഭീഷണിപ്പെടുത്തി.
ഐ എസ് ഇസ്‌ലാമികമായ ഒന്നും ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും നിഷ്‌കളങ്കരായ ജനങ്ങളെ കൊല്ലുന്നത് മതപരമായ കാര്യമല്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.











