കൊച്ചി : യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതും കൂടുതല്‍ ഭൂമി ആവശ്യമില്ലാത്തതും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഉടന്‍തന്നെ ഭേദഗതികളോടെയുള്ള വ്യവസായ നയം മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തും. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന യെസ് യുവ സംരംഭക സംഗമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യുവ സംരംഭകത്വത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി കേരളം മാറുകയാണെന്നതിന് തെളിവാണ് ഇതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യെസ് സംഗമം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന എമര്‍ജിങ് കേരള സംഗമത്തിന്റെ തുടര്‍ച്ചയായാണ് യെസ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ സാധ്യതയുള്ള പല വ്യവസായ മേഖലകളിലും യുവ സംരംഭകരാണ് മുന്നോട്ടുവരുന്നത്. ഇതു മനസ്സിലാക്കിയാണ് ഇത്തരത്തിലുള്ളൊരു സംഗമം ഒരുക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് യുവ സംരംഭകര്‍ക്ക് മാത്രമായി ഒരു വ്യവസായ സംഗമം സംഘടിപ്പിക്കുന്നതെന്ന് വ്യവസായ മന്ത്രി പറഞ്ഞു.