ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്


autoതിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് ആരംഭിച്ചു. ചാര്‍ജ്ജ് വര്‍ദ്ധനവ് ആവിശ്യപ്പെട്ടാണ്പണിമുടക്ക്.


സിഐടിയു,ഐഎന്‍ടിയുസി, എഐടിയുസി,ബിഎംഎസ് എസ്ടിയു,എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് മണി വരെ തുടരും.


ഓണം വാരാഘോഷം നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ഓട്ടോ ടാക്‌സി തൊഴിലാളി കോഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനം.തിരുവനന്തപുരത്തെ ഓട്ടോടാക്‌സി തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കും.

 



Sharing is Caring