എടിഎമ്മുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം



images

മുംബൈ: എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി ഐ.സി.ഐ.സി.ഐ. ബാങ്ക്. കാര്‍ഡ്‌ലെസ്സ് കാശ് എന്ന പേരിലാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലൂടെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മൊബൈല്‍ നമ്പര്‍ മാത്രമുപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും.


ഇലക്ട്രിക് പേയ്‌മെന്റിന്റെ വന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഐസിഐസിഐയുടെ പുതിയ നീക്കം. സ്വന്തം എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ഇതുപയോഗിക്കാം. ഐസിഐസിഐ ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളാകാം. പണം അയക്കുന്നയാള്‍ സ്വീകരിക്കുന്ന ആളുടെ പേരും മൊബൈല്‍ നമ്പറും അഡ്രസ്സും ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ രജിസ്റ്റര്‍ ചെയ്യണം. ശേഷം അയക്കുന്നയാള്‍ക്ക് നാലക്ക വെരിഫിക്കേഷന്‍ കോഡും പണം സ്വീകരിക്കുന്ന വ്യക്തിയ്ക്ക് ആറക്ക റഫറന്‍സ് കോഡും എസ്എംഎസിലൂടെ ലഭിയ്ക്കും. ഈ വെരിഫിക്കേഷന്‍ കോഡ്, റഫറന്‍സ് കോഡ്, മൊബൈല്‍ നമ്പര്‍, പിന്‍വലിക്കേണ്ടതുക എന്നിവ നല്‍കുന്നതിലൂടെ രാജ്യത്തെ ഒട്ടുമിക്ക ഐസിഐസിഐ ബാങ്ക് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിയ്ക്കാം.


 



Sharing is Caring