ആരവങ്ങളില്ലാതെ വി.എസ് 91ന്റെ നിറവില്‍


V._S._Achuthanandan_2008ആലപ്പുഴ: ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യുതാനന്ദന്‍ 91ന്റെ നിറവിലേക്ക്. ഏതു ദിവസത്തേയും പോലെ തന്നെയാണ് തങ്ങളുടെ നേതാവിന് പിറന്നാള്‍ ദിനവുമെന്ന് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നു.


അദ്ദേഹം എന്നത്തേയും പോലെ അതിരാവിലെ എഴുന്നേറ്റു. നിത്യേനയുള്ള വ്യായാമങ്ങളൊക്കെ ചെയ്തു. നിരവധി സാധാരണക്കാര്‍ അദ്ദേഹത്തിന് ആശംസയറിയിക്കാന്‍ വിളിയ്ക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും വി.ഐ.പികള്‍ ആശംസയറിയിക്കാന്‍ വിളിച്ചതായി അറിവില്ല. സ്വകാര്യ ജീവിതത്തിലെ ഒരു സംഭവവും ആഘോഷിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് വി.എസ്. ഇന്ന് ജന്മദിനമായതു കൊണ്ട് എന്തെങ്കിലും പ്രത്യേക പരിപാടി ഉള്ളതായി അറിവുമില്ല.- ഇവര്‍ പറയുന്നു.


1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലാണ് വി.എസിന്റെ ജനനം. 1939ല്‍ ആരംഭിച്ച രാഷ്ട്രീയ ജീവിതം വജ്ര ജൂബിലിയും കടന്ന് തുടരുകയാണ്.



Sharing is Caring