കണ്ണൂരില്‍ ട്രെയ്‌നില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു


kannur stationകണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പാത്തു (51) ആണ് മരിച്ചത്.


കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ട്രെയ്‌നിനുള്ളില്‍വച്ച് ഒരു യുവാവ് ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ട്രെയ്‌നിനകത്തു നിന്നും കത്തുന്ന ശരീരവുമായി പ്ലാറ്റ്‌ഫോമിലേക്ക് ഓടിയിറങ്ങിയ പാത്തുവിനെ യാത്രക്കാരും റെയില്‍വേ ജീവനക്കാരുമാണ് തീയണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇവര്‍ക്കെതിരെ ആക്രമണം നടത്തിയ യുവാവിനെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

പാത്തുവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനു ശേഷം ഇയാള്‍ ട്രെയ്‌നില്‍ നിന്ന് ഇറങ്ങിയോടിയതായി ദൃക്‌സാക്ഷികള്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.

സംഭവത്തിനു മുമ്പ് പാത്തു ഇതേ യുവാവുമായി പ്ലാറ്റ്‌ഫോമില്‍ വച്ച് നേരിയ തോതില്‍ വാക്കേറ്റം നടത്തിയതായും ചില യാത്രക്കാര്‍ കണ്ടതായി പറഞ്ഞിരുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്തിയ പാത്തു കഴിഞ്ഞ 20 വര്‍ഷമായി തനിയെ ആയിരുന്നു താമസിച്ചു വന്നിരുന്നത്.

 



Sharing is Caring