കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി. കഴിഞ്ഞ ദിവസം മഞ്ഞു വീഴ്ചയില്‍ കുടുങ്ങിയ 34 പേരെ സൈനികര്‍ രക്ഷപ്പെടുത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കുമിഞ്ഞു കിടക്കുന്ന മഞ്ഞിനടിയില്‍ നിന്നും 12 മൃതദേഹങ്ങള്‍ കൂടി കിട്ടിയതോടെയാണ് മരിച്ചവരുടെ എണ്ണം 40 ആയി സ്ഥിരീകരിക്കപ്പെട്ടത്.

നേരത്തേ മരിച്ചവരില്‍ മൂന്ന് ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരണം വന്നിരുന്നു. മഞ്ഞു കട്ടകള്‍ ഉറഞ്ഞു പോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമാവുകയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന നേപ്പാള്‍ ട്രക്കിങ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
എങ്കിലും തിരച്ചില്‍ തുടരുകയാണെന്നും ഇതുവരെ വിദേശികളുള്‍പ്പെടെ 490 ഓളം ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ലോകത്തിലെ തന്നെ വലിയ പര്‍വത നിരകളിലുള്‍പ്പെട്ട അന്നപൂര്‍ണ്ണ, പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തൊരാഹ് പാസ് എന്നിവിടങ്ങളില്‍ അപ്രതീക്ഷിതമായി കനത്ത മഞ്ഞു വീഴ്ചയാരംഭിച്ചത്.












