ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

nambiകൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കേസില്‍ വീഴ്ച വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടു.


കേസിലെ സര്‍ക്കാരിന്റെ ഉത്തരവ് പുനപ്പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.


സര്‍ക്കാര്‍ വീഴ്ച കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് കാണിച്ച് കേസില്‍ നേരത്തേ കുറ്റ വിമുക്തനായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ചാരക്കേസ് അന്വേഷിച്ച കെ.കെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയന്‍ എന്നീ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ പലരും വിരമിച്ചുവെന്നും മറ്റു തസ്തികകളില്‍ പ്രവര്‍ത്തിയ്ക്കുകയാണെന്നും കാണിച്ചാണ് സര്‍ക്കാര്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.


Sharing is Caring