ഗോള്‍ നേടിയതിന്റെ ആഹ്ലാദത്തിനിടെ മിസോറാം ഫുട്‌ബോള്‍ താരം മരിച്ചു


football (2)മിസോറാം: ഗോള്‍ അടിച്ചതിന്റെ ആഹാദത്തിമിര്‍പ്പിനിടെ ഫുട്‌ബോള്‍ താരം മരിച്ചു. പീറ്റര്‍ ബിയാക് സാങ് സുവല (23) എന്ന താരമാണ് മരിച്ചത്.


മിസോറാം ലീഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബത്‌ലേഹേം വെങ്ത്‌ലാങ് എഫ്‌സിയുടെ കളിക്കാരനായ പീറ്റര്‍, ചന്‍മാരി വെസ്റ്റ് എഫ്.സിയ്‌ക്കെതിരെ കളിയ്ക്കവേയാണ് ഈ ദാരുണാന്ത്യത്തിന് ഇരയായത്.


എതിര്‍ ടീമിന് ജയസാധ്യത നില്‍ക്കേ ടീമിനു വേണ്ടി സമനില ഗോള്‍ നേടിയ താരം ആഹ്ലാദം പ്രകടിപ്പിയ്ക്കുന്നതിനിടയില്‍ നട്ടെല്ലിന് സാരമായ പരുക്കേല്‍ക്കുകയായിരുന്നു.

പരുക്ക് സാരമാണെന്നു കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.



Sharing is Caring