കള്ളപ്പണം: ചില പേരുകള്‍ പുറത്തു വിടുമെന്ന് കേന്ദ്രം

money (2)ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപമുള്ള ചില ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തു വിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദീപാവലി അവധിക്കു ശേഷം ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കാനും കേന്ദ്ര തലത്തില്‍ തീരുമാനമായിട്ടുണ്ട്.

നേരത്തേ കളളപ്പണമുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കളളപ്പണത്തിന്റെ ഉറവിടങ്ങള്‍ വെളിപ്പെടുത്തുമെന്നത്. എന്നാല്‍ ഭരണത്തില്‍ വന്നതിനു ശേഷം ഇതിന് ബി.ജെ.പി തയ്യാറാവാഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കള്ളപ്പണമുളള ചിലരുടെ പേര് പുറത്തു വിടാമെന്ന് തീരുമാനമായത്.

ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ച് കള്ളപ്പണത്തിന്റെ ഉറവിടങ്ങള്‍ വ്യക്തമാക്കുന്നതിന് ചില സാങ്കേതിക നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്ന വിശദീകരണം. ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ ചില കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തു വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *