ആന്ധ്രയില്‍ പടക്കശാലയില്‍ സ്‌ഫോടനം: മരണം 17 ആയി

andhra blast (2)ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.

ഇന്നലെ ഉച്ചയോടെ നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആറു പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്. മരിച്ചവരില്‍ 14 പേര്‍ സ്ത്രീകളാണ്.

പടക്കശാലയില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളുടെ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. സ്‌ഫോടനത്തില്‍ ഇവരുടെ ശരീരം ചിതറിപ്പോയതാവാമെന്നാണ് പ്രാഥമികമായ നിരീക്ഷണം. അതേസമയം മരണസംഖ്യ ഇനിയും ഉയാരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

പടക്കശാലയുടെ ഉടമയുള്‍പ്പെടെ 15 പേരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.

പടക്ക നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തമ്മില്‍ കൂടിക്കലര്‍ന്നതാണ് സ്‌ഫോടനമുണ്ടാവാന്‍ കാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *