സാമ്പത്തിക പ്രതിസന്ധി: ‘മുഹമ്മദന്‍സ്’ ബൂട്ടഴിക്കുന്നു

muhammedans (2)കൊല്‍ക്കത്ത: കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന മുഹമ്മദന്‍സ് സ്‌പോര്‍ടിങ് ക്ലബ് പിരിച്ചു വിടുന്നു.


കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ക്ലബ് നേരിട്ടു വരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് ക്ലബ് പിരിച്ചു വിടാന്‍ തീരുമാനമായിരിക്കുന്നത്.


ടീമിന്റെ നടത്തിപ്പിനു പുറമേ താരങ്ങള്‍ക്കുള്ള ശമ്പളം വരെ മുടങ്ങിയ സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ക്ലബ് ഭാരവാഹികള്‍ എത്തിയത്.

123 വര്‍ഷത്തെ പാരമ്പര്യമുള്ള ‘മുഹമ്മദന്‍സ്’ ‘ജൂബിലി ക്ലബ്’ എന്ന പേരില്‍ 1981ലാണ് ആരംഭിയ്ക്കുന്നത്. പിന്നീട് മുഹമ്മദന്‍സ് എന്ന് പേരു മാറിയ ക്ലബ് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ പല തവണ സ്വന്തം പേരു വിജയ ലിപികളില്‍ കൊത്തി.

അഞ്ച് തവണ തുടര്‍ച്ചയായി ലീഗ് ജയിച്ച ക്ലബ് പല ദേശീയ ടൂര്‍ണമെന്റുകളിലും വിജയം കൊയ്തു. എന്നാല്‍ പിന്നീട് കളിക്കളത്തില്‍ മുഹമ്മദന്‍സ് മങ്ങി. ഏറ്റവുമൊടുവില്‍ ഐ ലീഗില്‍ അവസാനക്കാരായി തരം താഴ്ത്തപ്പെട്ടതോടെ മുഹമ്മദന്‍സ് യുഗത്തിന്റെ അന്ത്യമെത്തുകയായിരുന്നു.

സൂപ്പര്‍ ലീഗിന്റെ യുവാവേശങ്ങള്‍ക്കിടയില്‍ പഴയകാല ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു നൊമ്പരമാവുകയാണ് മുഹമ്മദന്‍സിന്റെ യാത്ര പറച്ചില്‍.


Sharing is Caring