ജയലളിതക്ക് നന്ദി പ്രകാശിപ്പിച്ച് ഇളയ ദളപതി

vijay (2)ചെന്നൈ: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്ന്  നടന്‍ വിജയ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് നന്ദി അറിയിച്ചു.


പ്രമോഷന്‍ ആവശ്യങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് ചില സംഘടനകള്‍ രംഗത്തു വന്നിരുന്നു.


ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കേ ഇത്തരത്തിലൊരു പ്രശ്‌നം ഉയര്‍ന്നു വന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ലോഗോ മാറ്റാന്‍ പ്രൊഡ്യൂസര്‍മാര്‍ തയ്യാറായതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു. ഇതിനായി തങ്ങളെ സഹായിച്ച പോലീസ് ഡിപാര്‍ട്‌മെന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവര്‍ക്ക് നന്ദി പറയുന്ന കൂട്ടത്തിലാണ് വിജയ് തലൈവിക്കും നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്.


Sharing is Caring